Uncategorized

എന്റെ അല്ലിയമ്മ

മരിയ പെറ്റൽ!! ഈ പേര് ഞാനാദ്യം കാണുന്നത് പ്ലസ് വണ്ണിലെ സ്കൂൾ ആനിവേഴ്സറി ക്ഷണക്കത്തിലാണ് .അതാരാണ് എന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞു ,അല്ലിയമ്മയ്ക്ക് ഇങ്ങനെയും ഒരു പേരുണ്ട്.. അല്ലിയമ്മ !! എന്തൊക്കെയോ കുറേ പഠിച്ച് ,കുറേ പരീക്ഷകൾ പാസാവുക എന്നതിൽ ഉപരി ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് പഠിപ്പിച്ച എന്റെ ടീച്ചർ.. നീണ്ട പരാതിപ്പെട്ടി തുറന്ന് പേരന്റ്സ് മീറ്റിംഗിൽ എന്റെ അമ്മയുടെ കണ്ണു നിറച്ചു കൊണ്ടിരുന്ന ടീച്ചർമാരെ മാത്രം കണ്ടു പരിചയിച്ച എനിക്ക് അല്ലിയമ്മ പുതിയ ഒരനുഭവമായിരുന്നു.. ലേറ്റ് അഡ്മിഷനായതിനാലും കൂട്ടുകാരില്ലാത്തതിനാലും പഴയ അനുഭവങ്ങളാലും ശ്വാസം മുട്ടി കഴിച്ചു കൂട്ടേണ്ടി വരുമെന്ന് കരുതിയ രണ്ട് വർഷം എന്റെ ജീവിതത്തിലെ നിറമേറിയ കാലമാക്കിയ വ്യക്തി !! പുതിയ സ്കൂളിലെ പി.ടി.എ മീറ്റിംഗ് കഴിഞ്ഞ് എന്റെ അമ്മയുടെ കണ്ണുകളിൽ തെളിഞ്ഞ അത്ഭുതം -ടീച്ചർ എനിക്ക് തന്ന ഒരുപാട് അനുഭവങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ട മുഹൂർത്തം അതായിരുന്നു. സയൻസ് സ്ട്രീമായിട്ട് കൂടി ഇംഗ്ലീഷ് പഠിച്ച് തീർന്നിട്ട് സയൻസ് പഠിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല എന്ന് എന്നെക്കൊണ്ട് പറയിച്ചത് അല്ലിയമ്മയുടെ കരുതൽ തന്നെയായിരുന്നു.. അമ്മ എന്ന് ഞാൻ മറ്റൊരു അധ്യാപികയെയും വിളിച്ചിട്ടില്ല.. ആ ആത്മബന്ധം തന്നെയാണ് എന്നെ ഇന്ന് ഇംഗ്ലീഷ് ബിരുദധാരിയാക്കാൻ ഒരുക്കുന്നത്..

Author: Catherine Baby

Oru Kuttanadan Blog

No comments

You can be the first one to leave a comment.

Post a Comment