Uncategorized

ബഡാദോസ്ത് ആയ എന്റെ ഹരിയേട്ടനെക്കുറിച്ച്…

ഓർമവച്ച കാലം മുതൽ കൈ പിടിച്ച് കൂടെ നടന്ന ചങ്ങായിയാണ് എന്റെ ജീവിതത്തിലെ ഹരിയേട്ടൻ. ശരിക്കും ഏട്ടൻ തന്നെയാണ്, ഒരു വയസ്സിന്റെ വ്യത്യാസം ഉള്ള അവനെ ഏട്ടൻ എന്ന് തന്നെ പറയാം. ഏട്ടൻ എന്ന ബഹുമാനം ഒരിക്കലും നൽകിയിട്ടില്ലെങ്കിലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒരുമിച്ച് പിന്നിട്ട വഴികൾ എന്നും ഇന്നലെ കഴിഞ്ഞ സുദിനം പോലെ ഓർമയിലുണ്ട്. പിന്നീട് അവൻ പത്താം തരത്തിൽ പഠനം നിർത്തിയിട്ടും ആ സൗഹൃദം കൈവിട്ടില്ല. എന്റെ എല്ലാ കാര്യത്തിനും ഞാൻ ആദ്യം ഓടിച്ചെല്ലുന്നത് അവന്റെ അരികിലേക്ക് തന്നെയാണ്.
മനസ്സിൽ പതിഞ്ഞ മൊബൈൽ നമ്പർ അവന്റെ മാത്രമാണ്. സ്വന്തം ഏട്ടന്റെ നമ്പർ പോലും മൊബൈൽ നോക്കാതെ പറയാൻ അറിയില്ല എന്നതാണ് വാസ്തവം. അവൻ കൂലി പണിക്ക് പോയപ്പോൾ ഞാൻ ബിടെകിന് പോയ് സമയം കളഞ്ഞു. കോളേജിന് ശേഷം എന്ത് ചെയ്യണമെന്നറിയാതെ വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ മറ്റ് സുഹൃത്തുക്കളെ പോലെ ‘പോരുന്നോ എന്റെ കൂടെ വാർക്കപ്പണിക്ക് ‘ എന്ന് അവൻ ചോദിച്ചില്ല. അവനാണ് എനിക്ക് അപ്പോൾ പി.എസ്.സി സജസ്റ്റ് ചെയ്തത്. ഇപ്പോൾ നല്ല മാറ്റം ഉണ്ട്. നല്ല പ്രോത്സാഹനം നൽകുന്ന എന്റെ ചങ്കായ ഈ ഹരിയേട്ടനെ കുറിച്ച് എഴുതാൻ ഒരു അവസരം നൽകിയതിന്റെ കൃതജ്ഞതയോടെ…
സ്നേഹപൂർവ്വം
നവനീത് വാച്ചാലി

Author: Navaneeth Vachali

Oru Kuttanadan Blog

No comments

You can be the first one to leave a comment.

Post a Comment