Uncategorized

പാവപ്പെട്ടവരെ സഹായിക്കാൻ വേണ്ടി ദൈവം ഭൂമിയിലേക്ക് അയച്ച മാലാഖ.

എന്റെ പേര് സിയാദ്, ചന്തിരൂർ എന്ന ഒരു ഗ്രാമത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും, ചന്ദിരൂർ ഗ്രാമത്തെ കുറിച്ച് പറയുകയനെഗിൽ മെഗാസ്റ്റാർ മമ്മൂട്ടി ഏഴാം തരം വരെ പഠിച്ച ഗ്രാമം ആണ്. ഞങ്ങള്ക് സിറ്റിയിൽ പോണമെഗില് പത്തു കിലോമീറ്റർ അകലെ ആണ് എറണാകുളം സിറ്റി. ഞാൻ ഹരിയേട്ടനെ പോലത്തെ ആളെ കാണുന്നത് വൈറ്റിലയിൽ വെച്ചാണ്.. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ പാർട്ട് ടൈം ആയി വർക്ക് ചെയ്യുമായിരുന്നു, ആദ്യം ആയി അക്കൗണ്ട്സ് വർക്ക് ചെയ്യുന്നത് അൽ ബേക്ക് എന്ന ഹോട്ടലിൽ ആയിരുന്നു .. അവിടെ വർക്ക് ചെയ്യുമ്പോഴാണ് ഞാൻ ആദ്യമായി അബി ചേട്ടയെ കാണുന്നത് .. അഭി ചേട്ടൻ അവിടെ ഒരു ഇന്റർനെറ്റ് ഷോപ് തുടങ്ങാൻ വേണ്ടി നെറ്റ്‌വർക്ക് സെറ്റ് ചെയ്യാൻ എന്റെ ഒരു ഫ്രണ്ട് വഴി ആണ് എന്നെ ബന്ധപ്പെട്ടത് .. ഞാൻ ചെന്ന് വർക്ക് ചെയ്തു കൊടുത്തു അന്ന് തുടങ്ങിയതാണ് സുഹൃത്ത് ബന്ധം, ഇന്നും അത് തുടർന്ന് പോകുന്നു. അഭി ചേട്ടായി എല്ലാരേയും ഹെല്പ് ചെയ്യുക എന്ന മൈൻഡ് ഉള്ള ആളാണ്..എല്ലാ ആളുകക്കും ചേട്ടായിയെ വിശ്വാസവും ഇഷ്ടവും ആയിരുന്നു.. പലപ്പോഴും പല ആളുകളും സഹായം ചോദിച്ചു വരുമ്പോൾ മറ്റൊന്നും ആലോചിക്കാതെ അവരെ സഹായിക്കാൻ ഓടി പോകുന്ന ഒരു സിമ്പിൾ ആളാണ് അഭി ചേട്ടായി. അഭിലാഷ് എന്നാണ് ഫുൾ നെയിം ഞാൻ വിളിക്കുന്നത് അഭി ചേട്ടായി എന്നാണ്. എന്റെ കഷ്ടപ്പാടും സങ്കടങ്ങളും ഞാൻ ഇപ്പോഴും അഭി ചേട്ടായി നോട് പറയും .. ഇപ്പോഴും എന്നെ സഹായിക്കുകയും കൂടെ നിർത്തുകയും ചെയ്യും. എന്റെ ജോലി യിലെ കഷ്ടപ്പാട് കണ്ടു എന്നെ ഷോപ് ഏല്പിക്കുകയും എനിക്ക് നല്ലൊരു ജീവിത മാർഗം കണ്ടത്താൻ വളരെ ഏറെ സഹായിച്ച വ്യക്തിയും ആണ് ചേട്ടായി.
ചേട്ടായിയെ കുറിച്ച് ഒരുപാട് പറയണം എന്നുണ്ട്, പക്ഷെ ഒരുപാട് എഴുതി വായിക്കുന്നവരെ മടിപ്പിക്കുന്നില്ല.. ഹരിയേട്ടന്റെ കഥ കാണുമ്പോൾ ഞാൻ ഇവിടെ എഴുതാൻ ഉദേശിച്ചത്‌ തന്നെ ആയിരിക്കും..
കാശിനോട് ആക്രാന്തം ഇല്ലാത്ത സഹജീവികളെ സ്നേഹിക്കുന്ന അഭി ചേട്ടായിയെ പോലെ ഒരുപാട് ആളുകൾ ഉണ്ടാവട്ടെ എന്ന് അംത്മാർത്ഥം ആയി ആഗ്രഹിക്കുന്നു.

ഹരിഏട്ടനെ വെള്ളിത്തിരയിൽ കാണുമ്പോൾ അഭി ചേട്ടായിനെ കാണാൻ സാദിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.. മറ്റുള്ള ആളുകൾക്കു പരിജയം ഉള്ള ഹരിയേട്ടനെ കുറിച്ച് അറിയാൻ കുട്ടനാടൻ ബ്ലോഗിൽ വരുന്ന എല്ലാ ബ്ലോഗും വായിക്കാൻ സമയം കണ്ടത്തി വായിക്കും.. ഹരിയേട്ടനും സുഹൃത്തുകൾക്കും എന്റെ വിജയാശംസകൾ ..

എന്ന് സ്നേഹപൂർവ്വം

സിയാദ് ചന്തിരൂർ.

Author: siyadjs

Oru Kuttanadan Blog

No comments

You can be the first one to leave a comment.

Post a Comment