Uncategorized

വഴികാട്ടി

എന്റെ പേര് മുഹ്സിൻ. എന്റെ സ്ഥലം മലപ്പുറത്ത് തിരൂരാണ്.
ഹരിയേട്ടനെപ്പോലെ എല്ലാവർക്കും കാണും ഒരു വഴികാട്ടി. എനിക്കും ഉണ്ടായിരുന്നു ഒരു ഹരിയേട്ടൻ.2009 ലാണ് ആ ഹരിയേട്ടൻ എന്റെ മുന്നിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടത്. അദ്ദേഹം എന്റെ മുന്നിൽ എപ്പോഴും ഉണ്ടായിരുന്ന മനുഷ്യൻ തന്നെയായിരുന്നു.പക്ഷെ അന്നൊന്നും ഞാൻ അദ്ദേഹത്തെ അത്ര പരിഗണിച്ചിരുന്നില്ല. കാരണം..എനിക്ക് വേറെ കൂട്ടുകാർ ഉണ്ടായിരുന്നു. എന്റെ ഈ കഥയിലെ ഹരിയേട്ടന്റെ പേര് ഷരീഫ് എന്നാണ്. ഇദ്ദേഹം എന്നിലേക്ക് കടന്നു വരാനുള്ള കാരണം ഞാൻ പറയാം. എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. പക്ഷേ… ആ ഇഷ്ടം തുറന്നു പറയാൻ പറ്റിയിട്ടില്ലായിരുന്നു.അതു പോലെ തന്നെ അവൾക്കും.സ്ക്കൂളിൽ പഠിച്ചിരുന്ന കാലത്തായിരുന്നു സംഭവം. ഞാൻ പ്ലസ് ടു കഴിഞ്ഞപ്പോൾ അവളെ എനിക്ക് കാണാൻ പറ്റിയില്ലായിരുന്നു. അന്ന് അവൾ പത്താം ക്ലാസിലാണ്. പിന്നീട് അപ്രതീക്ഷിതമായി എനിക്ക് സ്ക്കൂളിലേക്ക് വരുവാൻ പറ്റി. അന്ന് അവൾ പ്ലസ്ടു വിന് പഠിക്കുകയായിരുന്നു. അന്നും വിധി എനിക്കെതിരെ വില്ലനായി. അന്നാണ് ഞാൻ അവളെ അവസാനമായി കണ്ടുമുട്ടിയത്. ഒരു വർഷം കഴിഞ്ഞ് ഒരു നല്ല മഴക്കാലത്ത് ഒന്നുമറിയാതെ പാറി നടന്നിരുന്ന ഞാൻ മാനസികമായി തളർന്നു. ഈ സമയത്ത് അവളുടെ ഓർമ്മകൾ എന്നെ വല്ലാതെ അലട്ടിയിരുന്നു. അല്ല ഇതിനൊക്കെ കാരണം ആ ഓർമ്മകൾ തന്നെയായിരുന്നു. ഞാൻ പെട്ടെന്ന് നിശബ്ദനാവുകയായിരുന്നു. ആരോടും ഒന്നും മിണ്ടാതെ ഞാൻ ഇഴഞ്ഞു നീങ്ങി. മാതാപിതാക്കൾ ഡോക്ടറെ കാണിച്ചു.പക്ഷെ അതൊന്നും എന്നെ മുന്നോട്ട് നയിച്ചില്ല. അങ്ങനെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഞാൻ ഒരു മുറിയിൽ ഒരു മാസം കഴിച്ചു കൂട്ടി. എന്റെ ഒരു ബന്ധു ഈ കഥയിലെ ഹരിയേട്ടനോട് ഇക്കാര്യം പറഞ്ഞു. അങ്ങനെ ഷരീഫ് വന്ന് എന്നെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി ഒരു മൈതാനത്ത് ഇരുത്തി. അവൻ എന്റെ മനസ്സ് വായിച്ചു. അവൻ ആദ്യം പറഞ്ഞത് സഞ്ചരിച്ച ദൂരമല്ല നോക്കേണ്ടത് ഇനി സഞ്ചരിക്കാനുള്ള ദൂരമാണ് നോക്കേണ്ടത് എന്നു പറഞ്ഞു. പിന്നീട് അവൻ പറഞ്ഞത് നമുക്കൊന്നും പ്രണയിക്കാനുള്ള വിധിയില്ലെടാ എന്ന് പറഞ്ഞു. പിന്നീട് എന്റെ മനസ്സിലുള്ള ഒരു പാട് കാര്യങ്ങൾ അവൻ പറഞ്ഞു. ഞാനപ്പോൾ ആശ്ചര്യത്തോടെ ഇരിക്കുകയായിരുന്നു അവൻ എന്റെ മനസ്സ് വായിക്കുന്നത് കണ്ട്. അവന്റെ ഓരോ വാക്കുകളും എനിക്ക് ആശ്വാസം പകർന്നു. അവനെ എന്റടുത്തേക്ക് ദൈവം അയച്ചതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇപ്പോൾ ഒമ്പതു വർഷം കഴിഞ്ഞിട്ടും ഞാൻ അവന്റെ ഉപദേശം തേടാറുണ്ട്. അവളുടെ ഓർമ്മകൾ നിലനിർത്തിക്കൊണ്ട് തന്നെ ഞാനിന്ന് ജീവിക്കുകയാണ്. മാനസികമായി ഞാൻ ഇന്ന് സമ്പന്നൻ തന്നെ……

Author: Rihan Muhsin

Oru Kuttanadan Blog

No comments

You can be the first one to leave a comment.

Post a Comment