Uncategorized

ഓർമയിൽ എന്നും ആ കൂട്ടുകാരൻ

ഷാരോൺ എന്നായിരുന്നു അവന്റെ പേര് .അവന് 18വയസ്സേയുണ്ടായിരുന്നുള്ളൂ .എന്നേക്കാൾ ഒരു വയസ്സ് ചെറുപ്പം ആയിരുന്നു അവൻ .എന്നാലും നല്ല ഒരു കൂട്ടുകാരനായിരുന്നു .അവന് ആകെയുണ്ടായിരുന്നത് ഉമ്മയും ഇക്കാക്കയും മാത്രമായിരുന്നു .ഇക്കാക്ക ഒരു accident പറ്റി കിടപ്പിലാണ് .പിന്നെ ഉമ്മക്ക് ക്യാൻസറുമായിരുന്നു .അവർ നിൽക്കുന്ന വീട് വാടകവീടുമായിരുന്നു .അവൻ ഷോപ്പിൽ പണിക്ക് പോയിട്ടാണ് ജീവിതം മുന്നോട്ട്പോയിരുന്നത് .ഈ ചെറുപ്രായത്തിൽ തന്നെ ഇത്രക്കും സാമ്പത്തികമായും മാനസികമായും പ്രശ്നങ്ങൾ ഉണ്ടായിട്ടും അവൻ എല്ലാവരോടും ചിരിച്ചുകൊണ്ട് മാത്രമാണ് പെരുമാറിയത് .എന്ത് പ്രശ്നമുണ്ടായാലും എന്തെങ്കിലും ആവശ്യമുണ്ടായാലും ഓടി വരാൻ അവനേയുണ്ടായിരുന്നുള്ളു .ഒടുവിൽ അവന്റെ ഉമ്മ ക്യാൻസർനു മുന്നിൽ പിടിച്ചുനില്ക്കാൻ കഴിയാതെ മരണത്തിന് കീഴടങ്ങി .അപ്പോഴും ചെറു മന്ദഹാസവുമായി നിൽക്കുന്ന അവനെയാണ് ഞങ്ങൾ കണ്ടത് .കാരണം അത്രക്കും വേദന അവന്റെ ഉമ്മ അനുഭവിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ അവന്റെ ഉമ്മക്ക് മരണം തന്നെയാണ് ഉത്തമം എന്നത് അവന് മനസ്സിലായിരിക്കാം .ഒടുവിൽ 18 വയസിൽ തന്നെ ഒറ്റപ്പെട്ട അവനെ നോക്കി നിൽക്കാനേ ഞങ്ങൾക്ക് സാധിചിരുന്നുള്ളൂ .എന്നാലും എന്ത് സഹായത്തിനും വിളിച്ചാൽ അവൻ ഓടിയെത്തുമായിരുന്നു .പിന്നെ പെട്ടെന്ന് അവൻ ഞങ്ങളിൽ നിന്ന് അകന്ന് നിന്നു .വേറെ വഴിവിട്ട സൗഹൃദത്തിനു പിന്നാലെ പോയി അവൻ .ഞങ്ങൾ അവനെ ഒരുപാട് കൂടെ നിർത്താൻ ശ്രമിച്ചു പക്ഷെ സാധിച്ചില്ല .പിന്നീട് കുറച്ചു മാസം കഴിഞ്ഞപ്പോൾ കേട്ടത് അവൻ ഒരു മാവിൻകൊമ്പിൽ ജീവിതം അവസാനിപ്പിച്ചു എന്നാണ് .😥😥😥.
ഷാരോൺ
അവൻ ഞങ്ങളെ വിട്ട് പോയിട്ട് ഒരു വര്ഷം കഴിഞ്ഞു എന്നലും ഇപ്പോഴും എപ്പോഴും അവൻ ഞങ്ങടെ മനസ്സിൽ തന്നെയുണ്ട്

Author: Basith Bin Basheer

Oru Kuttanadan Blog

No comments

You can be the first one to leave a comment.

Post a Comment